ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും ഉടൻ വിവാഹിതരാകുമെന്ന് നേരത്തെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു ചടങ്ങിനിടെ വിവാഹത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ദീപികയുടെ മറുപടി. പ്രസക്തമല്ലാത്ത ഒരു ചോദ്യമാണ് അത്. ഇത്തരം ചടങ്ങില്‍ ചോദിക്കേണ്ടതല്ലെന്നായിരുന്നു മറുപടി. എഫ്എല്‍ഒ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ദീപിക ഇങ്ങനെ പ്രതികരിച്ചത്.

കുറ്റബോധം തോന്നുന്ന പ്രവണത സ്‍ത്രീകള്‍ക്കുണ്ടെന്നും ദീപിക പറഞ്ഞു. എല്ലാ മേഖലകളിലും ശരിയായ രീതിയിലായിരിക്കണം എന്നാണ് സ്ത്രീക‍ള്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമയം വിനിയോഗിക്കുന്നത് കുറ്റബോധം ഇല്ലാതെ -ആയിരിക്കണം. അതായത് ഒരു ചടങ്ങിലാണെങ്കില്‍ പോലും സ്‍ത്രീകളുടെ മനസ്സില്‍ പല കാര്യങ്ങളായിരിക്കും. കുട്ടികളെ സ്‍കൂളില്‍ നിന്ന് കൊണ്ടുവരാൻ പോകണം, ഭര്‍ത്താവ് വീട്ടില്‍ വരും -അങ്ങനെ കുറെ ചിന്തകള്‍. എന്തിനെയെങ്കിലും കുറിച്ച് നിരന്തരം ആലോചിച്ചു ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നവരായിരിക്കും സ്‍ത്രീകള്‍. അത് ശരിയാണ്, പക്ഷേ നമുക്ക് വേണ്ടി മാത്രമായി സമയം ചിലവഴിക്കാനും പറ്റണം.- ദീപിക പറയുന്നു.