അനുഷ്‍ക ശര്‍മ്മ വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സൂയി ധാഗ. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം സിനിമ പ്രദര്‍ശനത്തിന് എത്തി. ചിത്രത്തില്‍ അനുഷ്‍കയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഭര്‍ത്താവും ടീം ഇന്ത്യയുടെ നായകനുമായ വിരാട് കോലി.

സൂയി ധാഗയില്‍ എല്ലാ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് നടത്തിയത്. വരുണ്‍ ഗംഭീരമാക്കി. അനുഷ്‍കയുടെ കഥാപാത്രം എന്റെ ഹൃദയം കവര്‍ന്നു. ശാന്തമെങ്കിലും എന്ത് കരുത്തുറ്റ കഥാപാത്രമാണ്. പ്രിയപ്പെട്ട അനുഷ്‍കയെ ഓര്‍ത്ത് അഭിമാനിക്കുന്നു- വിരാട് കോലി പറയുന്നു.
രാജ്യത്തെ കൈത്തുന്നല്‍ തൊഴിലളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന സിനിമയില്‍ പറയുന്നത്. മധ്യവയസ്‍കയായ ഗ്രാമീണ സ്‍ത്രീയായിട്ട് ആണ് അനുഷ്‍ക ശര്‍മ്മ ചിത്രത്തില്‍ അഭിനയിക്കുന്നത്. നായകനായി വരുണ്‍ ധവാനും അഭിനയിച്ചിരിക്കുന്നു. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.