കളക്ഷനില്‍ റെക്കോഡ് നേട്ടവുമായി ഹേയ് ജൂഡ്

First Published 23, Mar 2018, 7:55 PM IST
hey jude collection report
Highlights
  • നിവിന്‍ പോളി നായകനായി ശ്യാമപ്രസാദിന്റെ വേറിട്ട അവതരണത്താല്‍ ശ്രദ്ധേയമായ ഹേയ് ജൂഡിന് കളക്ഷനില്‍ റെക്കോഡ് നേട്ടം

കൊച്ചി: നിവിന്‍ പോളി നായകനായി ശ്യാമപ്രസാദിന്റെ വേറിട്ട അവതരണത്താല്‍ ശ്രദ്ധേയമായ ഹേയ് ജൂഡിന് കളക്ഷനില്‍ റെക്കോഡ് നേട്ടം. 5 കോടി ബഡ്ജറ്റിലിറങ്ങിയ ചിത്രം 23 കോടിയോളമാണ് കളക്ഷൻ നേടിയത്. 50 ദിവസങ്ങൾ കഴിഞ്ഞും തിയേറ്ററിൽ നിറയുകയാണ് ഹേയ് ജൂഡ്. കേരളത്തിനു പുറമേ തമിഴ്നാടിലും 50 ദിവസം പിന്നിടുകയാണ് ചിത്രം. പ്രേമത്തിനു ശേഷവും തമിഴ്നാട്ടിലെ പ്രേക്ഷക പിന്തുണയിൽ സജീവമാവുകയാണ് നിവിൻ പോളി. മലയാളത്തിലേക്കുള്ള തെന്നിന്ത്യൻ നായിക തൃഷയുടെ വരവും നിറഞ്ഞ കയ്യടിയോടെ തന്നെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

loader