മുംബൈ: ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയോട് മാപ്പ് ചോദിച്ച് സോനം കപൂര്‍. നേഹാ ഡൂപ്പിയയുടെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ‘ഒരിക്കല്‍ സോനം എന്നോട് ആവശ്യമില്ലാതെ ആറ്റിറ്റിയൂഡ്’ കാണിച്ചു എന്ന സൊനാക്ഷിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സോനം മാപ്പ് പറഞ്ഞത്.

ഞാന്‍ സൊനയോട് എപ്പോഴും സ്‌നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളു. ആറ്റിറ്റിയൂഡ് കാണിച്ചതായി എനിക്ക് ഓര്‍മ്മയില്ല..അങ്ങനെ തോന്നിയെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.

സോനത്തിന്റെ ട്വീറ്റിന് പിന്നാലെ പ്രതികരണവുമായി സോനവും രംഗത്ത് എത്തി. അത് കാര്യമാക്കേണ്ടെന്നും താന്‍ അങ്ങനെ പറയാന്‍ ഉദ്ദേശിച്ചതല്ലെന്നുമുള്ള പ്രതികരണമാണ് സൊനാക്ഷി നടത്തിയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സോനവും സൊനാക്ഷിയും തമ്മില്‍ അവാര്‍ഡ് നിശയില്‍ വെച്ച് നേരില്‍ കണ്ടിട്ടും മിണ്ടാതെ പോയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.