ഇരുപത്തിയൊന്നുകാരന്‍ ചെറിയ ബജറ്റില്‍ ഒരുക്കി വലിയ വിജയം നേടിയ തമിഴ് ചിത്രം ധ്രുവങ്ങള്‍ 16 ബോളിവുഡിലേക്ക്. റഹ്മാന്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം ബോളിവുഡില്‍ റീമേക്ക് ചെയ്യുന്ന കാര്യം സംവിധായകന്‍ കാര്‍ത്തിക് നരേന്‍ തന്നെയാണ് പുറത്തുവിട്ടത്. സിനിമയുടെ ബോളിവുഡ് റീമേക്ക് അവകാശം വിറ്റെന്നാണ് കാര്‍ത്തിക് നരേന്‍ അറിയിച്ചത്. ഒരു സീനിയര്‍ നടന്‍ സിനിമയില്‍ താല്‍പര്യം പ്രകടിപ്പിച്ചതായും കാര്‍ത്തിക് നരേന്‍ പറയുന്നു.

2016ല്‍ തമിഴകത്തെ ഞെട്ടിച്ച ചിത്രമാണ് ധ്രുവങ്കള്‍ 16. റഹ്മാനെ മാറ്റി നിര്‍ത്തിയാല്‍ ചിത്രത്തില്‍ പേരെടുത്ത് പറയാവുന്ന താരങ്ങളാരുമില്ല. ചിത്രം ഒരുക്കിയത് 21 വയസ് മാത്രമുള്ള കാര്‍ത്തിക് നരേന്‍. പക്ഷേ ധ്രുവങ്കള്‍ 16 അഥവാ ഡി 16 തമിഴകത്തെ സൂപ്പര്‍ ഹിറ്റാണ്. പൊലീസ് ഓഫീസറായ റഹ്മാന്‍റെ ഒരു ദിവസത്തെ കേസ് അന്വേഷണമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ക്രൈംത്രില്ലറാണെങ്കിലും പതിവ് കാഴ്ച രീതികളല്ല ഡി 16 സമ്മാനിക്കുന്നത്.