ഒരു പാട്ടുകാരന്‍റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയും അയാളുടെ വളർച്ചയിലൂടെയുമാണ് കഥ വികസിക്കുന്നത്. ആൻറി ഷാബെർഗ് ആണ് പോപ്സ്റ്റാറിലെ നായകൻ. അഖിവ ഷാഫെർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

3ഡിയിൽ സയൻസ് ഫിക്ഷൻ കോമഡിയാണ് ടീനെജ് മ്യൂട്ടന്‍റ് നിൻജ ടർട്ടിൽസ് ഔട്ട് ഓഫ് ദ ഷാഡോസ് പറയുന്നത്. ട‍ർട്ടിലും മനുഷ്യനും തമ്മിലെ ഏറ്റുമുട്ടലിനറെ കഥയാണ് നിൻജ ട‍ർട്ടിൽസ് പറയുന്നത്.

പ്രണയകഥയുമായി ടീ ഷാറോക്കിന്റെ യു ബിഫോർ മിയും ഇന്ന് തീയേറ്ററിൽ എത്തും. .ജോജോ മോയസിന്‍റെ നോവലാണ് സിനിമയായത്.

സസ്പെൻസ് ത്രില്ലർ അർജും ഇന്ന് റിലീസ് ചെയ്യുന്നു.നൈറ്റ്ക്ലബ് പാർട്ടിക്കിടെ നടക്കുന്ന ഉദ്യോഗജനകമായ സംഭവങ്ങൾ കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ആരോൺ കാഫ്മാൻ ആണ് ചിത്രത്തിന്‍റെ സംവിധാനം.