ആസിഫ് അലി നായകനാകുന്ന ഹണി ബീ 2ന്റെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടു. ജീന്‍ പോള്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ആസിഫ് അലിക്കു പുറമേ ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ഇത്. ഹണി ബീയുടെ ആദ്യഭാഗം 2013ലാണ് പ്രദര്‍ശനത്തിന് എത്തിയത്. ജീന്‍ പോളിന്റെ രണ്ടാമത്തെ സിനിമ ഹായ് ഐ ആം ടോണിയായിരുന്നു.