ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. 

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സ്വകാര്യചാനലിനെതിരെ വിമര്‍ശനവുമായി ഹണി റോസ്. ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടി ചിത്രീകരിച്ച പരിപാടിയില്‍ താന്‍ ചിത്രത്തെ കുറിച്ച് പറയുന്നത് മുഴുവന്‍ എഡിറ്റ് ചെയ്താണ് സംപ്രേഷണം നടത്തിയതെന്നാണ് ഹണി റോസ് ചാനലിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നത്.

ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേര്‍ന്നതല്ല. ഹണി റോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Ad2