ചെന്നൈ: കമലഹാസന്‍ അവതാരകാനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ തമിഴ്‌നാട്ടില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ഇപ്പോള്‍ പരിപാടിയിലെ ആകര്‍ഷണം മലയാളി താരം ഓവിയ ഹെലന്‍ ആണ്. 2007 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കങ്കരുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഓവിയ അഞ്ചോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 100 ദിവസം ഒരു വീട്ടിനുള്ളില്‍ 15പേരെ പാര്‍പ്പിച്ച് അവരുടെ ജീവിത രീതി പ്രക്ഷേപണം ചെയ്യുന്നതാണ് ബിഗ്ബോസ് രീതി.
![]()
ഇതില്‍ കഴിഞ്ഞ അഞ്ച് ആഴ്ചയായി എലിമിനേഷനില്‍ എത്തിയിട്ടും പ്രേക്ഷകരുടെ ശക്തമായ പിന്തുണയില്‍ വിജയിച്ച് വരുകയാണ് ഓവിയ. തമിഴില്‍ 14 ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ഇവര്‍ക്കു വേണ്ടി തമിഴ്‌നാടു മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്.
ഹോട്ടല്‍ ബില്ലില്‍ പോലും ഓവിയയ്ക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വാചകങ്ങള്‍ കാണാം. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിക്കാത്ത പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ച കൊണ്ടു വിജയ് ടിവിയിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഓവിയയ്ക്കു ലഭിച്ചിരിക്കുന്നത്.
