കൊച്ചി: നടൻ ആദില്‍ ഇബ്രാഹിം നായകനായി എത്തിയ ഹ്രസ്വ ചിത്രം ഹൃദയം പ്രേക്ഷക ശ്രദ്ധ നേടുന്നു. പ്രണയകഥയുടെ പാശ്ചാത്തലത്തില്‍ ഒരു മികച്ച സന്ദേശമാണ് ചിത്രത്തിലൂടെ പ്രേക്ഷകന് അണിയറക്കാര്‍ നൽകുന്നു. സെന്‍സേഷന്‍സ് എന്‍റര്‍ടെയ്മെന്‍റ് ആദ്യമായി അവതരിപ്പിയ്ക്കുന്ന ഹ്രസ്വചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ലിജോ സെബാസ്റ്റിനാണ്. 

ആദിലിനൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്തുകൊണ്ട് മോഡലിങിലൂടെ ശ്രദ്ധിക്കപ്പെട്ട ഗോപിക അനിലും എത്തുന്നു. സൗഹൃദം ക്രിയേഷന്‍സിന്‍റെ ബാനറില്‍ ജിത്തു പീറ്റര്‍,മെറിന്‍ മാത്യു,കിരണ്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. 

എല്‍ദോ ഐസക്ക് ഛായാഗ്രഹണവും സന്ദീപ് നന്ദകുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ്.