''അസുഖത്തിന്റെ പ്രാരംഭഘട്ടമാണ്. എന്നാൽ അദ്ദേഹം നല്ല ഉൻമേഷത്തിലാണ്. കാൻസറിനോട് പൊരുതാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹത്തെപ്പോലെ ഒരാളെ ഞങ്ങളുടെ കുടുബത്തിന് ലഭിച്ചതിൽ ഞങ്ങൾ ഭാ​ഗ്യം ചെയ്തവരാണ്.'' ഹൃത്വിക് കുറിപ്പിൽ പറയുന്നു.

ആരാധകരെ അസ്വസ്ഥരാക്കുന്ന ഇൻസ്റ്റ​ഗ്രാം പോസ്റ്റുമായിട്ടാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ എത്തിയത്. തന്റെ പിതാവും നിർമ്മാതാവുമായ രാകേഷ് റോഷന് തൊണ്ടയിൽ അർബുദമാണെന്ന വാർത്തയാണ് താരം ആരാധകരെ അറിയിച്ചത്. അദ്ദേ​ഹം ഇന്നേ ദിവസം സർജറിക്ക് വിധേയനാകുന്നു എന്നും ഹൃത്വിക് പോസ്റ്റിൽ‌ കൂട്ടിച്ചേർത്തിരുന്നു. അച്ഛനൊപ്പം ജിമ്മിൽ നിൽക്കുന്ന ചിത്രമാണ് ഹൃത്വിക് ഇൻസ്റ്റ​ഗ്രാം പോസ്റ്റിനൊപ്പം പങ്ക് വച്ചിരിക്കുന്നത്. ഒപ്പം വികാരനിർഭരമായ ഒരു കുറിപ്പും ചേർത്തിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

എന്റെ അച്ഛനോട് ഇന്ന് രാവിലെ ഞാനൊരു ഫോട്ടോ ചോദിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സർജറിയാണ്. എന്നാൽ ഈ ദിവസവും അദ്ദേഹം ജിമ്മിലെ വർക്കൗട്ട് മുടക്കില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എനിക്കറിയാവുന്നതിൽ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ സ്ഥിരീകരിച്ചത്. അസുഖത്തിന്റെ പ്രാരംഭഘട്ടമാണ്. എന്നാൽ അദ്ദേഹം നല്ല ഉൻമേഷത്തിലാണ്. കാൻസറിനോട് പൊരുതാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹത്തെപ്പോലെ ഒരാളെ ഞങ്ങളുടെ കുടുബത്തിന് ലഭിച്ചതിൽ ഞങ്ങൾ ഭാ​ഗ്യം ചെയ്തവരാണ്. - ഹൃത്വിക് കുറിപ്പിൽ പറയുന്നു.

View post on Instagram

താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകൾ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ എന്നാണ് എല്ലാവരും ആശംസിച്ചിരിക്കുകയാണ്. എഴുപതോളം ചിത്രങ്ങളിൽ അഭിനയിക്കുകയും നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത വ്യക്തിയാണ് രാകേഷ് റോഷൻ. ഹൃത്വിക് റോഷനെ സിനിമയിൽ കൊണ്ടു വന്നതും അദ്ദേഹമായിരുന്നു.