'ഞാന്‍ ഇന്നൊരു അമ്മയായി': സായി പല്ലവി

ഞാന്‍ ഒരു അമ്മയായി, കുറച്ചു ദിവസമായി ഞാന്‍ അതിന്‍റെ എല്ലാ നന്മകളും ആസ്വദിക്കുകയാണ്... പറയുന്നത് മറ്റാരുമല്ല, പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ മലയാളത്തിന്‍റെ സ്വന്തം മലര്‍ സായി പല്ലവിയാണ്. മലയാളവും തെലുങ്കും കടന്ന് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവച്ച സായി പല്ലവി പുതിയ ചിത്രമായ കാനത്തിന്‍റെ പ്രൊമോഷനിടെയാണ് താനൊരു അമ്മയായെന്നു പറഞ്ഞത്.

അമ്മയായി ജീവിച്ച കുറച്ചുദിവസങ്ങള്‍ എനിക്ക് വലിയൊരു അനുഭവമാണ്. എല്ലാ അമ്മമാരോടും എനിക്കിപ്പോള്‍ വലിയ ബഹുമാനമാണ്. ആദ്യം ഒരു അമ്മയായി അഭിനയിക്കുക എന്നത് എനിക്ക് വലിയ വെല്ലുവിളിയായി തോന്നി സിനിമയില്‍ കുട്ടികഥാപാത്രത്തെ ചെയ്ത വെറോണിക്കയോട് സംസാരിച്ചപ്പോള്‍ എനിക്ക് ശരിക്കും അവളുടെ അമ്മയാണെന്ന് തോന്നി.

കുറച്ച് ദിവസങ്ങളായി അവളില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് എനിക്ക് തോന്നുന്നു. എല്ലാ ദിവസവും അവളോട് സംസാരിക്കും. എല്ലാവരെയും സന്തോഷിപ്പിക്കാനാണ് ആഗ്രഹമെന്നും സായി പല്ലവി പറഞ്ഞു.എഎല്‍ വിജയ് സംവിധാനം ചെയ്ത ഹൊറര്‍ ഡ്രാമയാണ് കാനം. അബോര്‍ഷന്‍ ചെയ്ത സ്തീയെ തേടി കുട്ടി എത്തുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.