'ഇവിടെ ഒരു വീടിന് ഞാന്‍ അര്‍ഹയല്ല, കാരണം ഞാനൊരു മുസ്ലിമാണ്'

First Published 5, Apr 2018, 12:48 PM IST
I dont deserve to get a house in Mumbai because I m M B A  MUSLIM BACHELOR ACTOR Shireen Mirza
Highlights
  • 'ഇവിടെ ഒരു വീടിന് ഞാന്‍ അര്‍ഹയല്ല, കാരണം ഞാനൊരു മുസ്ലിമാണ്'

മുസ്ലിമായതിന്‍റെ പേരില്‍ മുംബൈയില്‍ വീട് ലഭിക്കുന്നില്ലെന്ന് സീരിയല്‍ നടി ഷിറീന്‍ മിര്‍സ. എനിക്ക് മുംബൈയില്‍ ഒരു വീട് ലഭിക്കാന്‍ അര്‍ഹതയില്ല കാരണം ഞാന്‍ മുസ്ലിമാണ്, അവിവാഹിതയാണ്, നടിയുമാണ് എന്നതാണ്. യേ ഹേന്‍ മൊബബത്തേന്‍ എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് ഷിറീന്‍.

എട്ട് വര്‍ഷമായി മുംബൈയിലെത്തി എല്ലാവരും അറിയപ്പെടുന്ന നടിയായിട്ടും തനിക്കിവിടെ വീട് വാടയ്ക്കെടുക്കാനോ വാങ്ങാനോ കഴിയുന്നില്ല. അതിനായി ശ്രമിച്ചപ്പോഴൊക്കെ മതമേതാണെന്ന് ചോദ്യം വന്നു. ഹിന്ദു പേര് പറഞ്ഞ് വീടെടുക്കാന്‍ പലരും ഉപദേശിച്ചു. ഞാന്‍ മദ്യപിക്കാറില്ല, പുകവലിക്കാറില്ല, പക്ഷെ ഒരു നടിയാണ്, അതുകൊണ്ടു മാത്രം എങ്ങനെയാണ് തന്‍റെ സ്വഭാവം നിര്‍ണയിക്കുന്നത്.  

എന്‍റെ പ്രൊഫഷനാണോ എന്‍റെ സ്വഭാവം തീരുമാനിക്കുന്നത്. അടുത്ത കാര്യം അവിവാഹിതയാണെന്നതാണ്. കുടുംബമായാല്‍ അവര്‍ ശബ്ദമുണ്ടാക്കില്ലെന്നുണ്ടോ... മനുഷ്യന്‍റെ രക്തം തമ്മില്‍ എന്താണ് വ്യത്യാസം, എന്തിനാണ് മതത്തിന്‍റെ, ജോലിയുടെയൊക്കെ പേരില്‍  ഇത്തരം വിവേചനങ്ങളെന്നു ഷിറീന്‍ ചോദിക്കുന്നു. തനിക്ക് എല്ലാ സൗഭാഗ്യങ്ങളും തന്ന മുംബൈ തന്നെ ഇങ്ങനെ കാണിക്കുമ്പോള്‍ തനിക്ക് അശ്ചര്യം തോന്നുന്നുവെന്നും ഷിറിന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

loader