‘ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു ചെറിയ നഗരത്തിലാണ്. തുടക്കത്തില്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയില്ലായിരുന്നു. വസ്ത്രധാരണവും സാധാരണ തരത്തിലായിരുന്നു. ഈ രണ്ട് കാര്യങ്ങളുടെയും പേരില്‍ എന്നെ ഒരുപാടുപേര്‍ അപമാനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവയൊന്നും എന്റെ യാത്രക്ക് തടസമായില്ല’ രണ്ടുതവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ കങ്കണ പറഞ്ഞു.

‘സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയാണ് എല്ലാവരും ആദ്യം ചെയ്യേണ്ടത്. മറ്റുള്ളവരുടെ വിമര്‍ശങ്ങള്‍ക്ക് അധികം ചെവികൊടുത്താല്‍ ആത്മവിശ്വാസം നഷ്ടമാകും. ഇന്ന് ആളുകള്‍ എന്റെ ഭാഷയെക്കുറിച്ചോ വസ്ത്രത്തെക്കുറിച്ചോ സംസാരിക്കാറില്ല. ഇന്ന് എന്റെ സിനിമകള്‍ കണ്ടാണ് അവര്‍ എന്നെ വിലയിരുത്തുന്നത്’ കങ്കണ പറയുന്നു.