വളരെ കുറിച്ച് സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് നസ്രിയ നാസീം. കുട്ടിത്തമുളള നസ്രിയക്ക് പകരമായി മറ്റൊരു നായികയെ മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയിമോ എന്നും സംശയമുണ്ട്.
ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടുനിന്നെങ്കിലും മലയാളികള്‍ ഇന്നും നസ്രിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. അഞ്ജലി മേനോന്‍റെ ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരുന്നു എന്ന വാര്‍ത്ത വരുമ്പോള്‍ ഇതാ രൂപം കൊണ്ട് നസ്രിയെ പോലെ ഇരിക്കുന്ന മറ്റൊരു നായികയെ കൂടി കിട്ടിയിരിക്കുകയാണ് മലയാളികള്‍ക്ക്.
നസ്രിയ അഭിയിച്ച രംഗങ്ങൾ ഡബ്ബ്സ്മാഷിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വര്‍ഷ ബോലമ്മയെയാണ് പലരും നസ്രിയയായി തെറ്റിദ്ധരിക്കുന്നത്. ആളുകള്‍ നസ്‌റിയായി തന്നെ തെറ്റിദ്ധരിയ്ക്കുമ്പോള്‍ തിരുത്താന്‍ പോവാറില്ല എന്ന് വര്‍ഷ പറയുന്നു. നസ്രിയയാണോ എന്നുള്ള ആരാധകരുടെ ചോദ്യം ഇപ്പോൾ എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു എന്നും വര്‍ഷ പറയുന്നു.

രണ്ട് മലയാള സിനിമകളിലാണ് വര്‍ഷ അഭിനയിക്കുന്നത്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. നടനും എം.എല്‍.എ.യുമായ മുകേഷിന്‍റെയും സരിതയുടെയും മകന്‍ ശ്രാവണാണ്
ചിത്രത്തിലെ നായികന്‍. മന്ദാരം എന്ന് ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായും വര്‍ഷയെത്തും. ഫാഷന്‍ ഡിസൈനറായിട്ടാണത്രെ വര്‍ഷ ചിത്രത്തിലെത്തുന്നത്.
തമിഴില്‍ മൂന്ന് ചിത്രത്തിലും വര്‍ഷ അഭിനയിച്ചിട്ടുണ്ട്. സതുരന്‍ ആണ് ആദ്യ ചിത്രം. വെട്രിവേല്‍, യാനും തെയവന്‍ എന്നീ ചിത്രങ്ങളിലും വര്‍ഷ അഭിനയിച്ചിട്ടുണ്ട്.

![]()
