ഏറ്റവും ആദരവ് തോന്നിയ നേതാവ് പിണറായി വിജയനാണെന്ന് മോഹന്‍ലാല്‍. ദേശാഭിമാനി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

സിനിമ തന്ന സൗഹൃദങ്ങള്‍ പോലെ തന്നെ കേരളത്തിലെ ജനനേതാക്കളുമായി വ്യക്തിപരമായ സൗഹൃദങ്ങളും ഞാന്‍ ഏറെ വിലമതിക്കുന്നു. അതിലേറെയും അച്ഛനിലൂടെയായിരുന്നു. ഗവണ്‍മെന്റ് ലോ സെക്രട്ടറിയായിരുന്നു അച്ഛന്‍. ഇഎംഎസ് നമ്പൂതിരിപ്പാടിനെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം ഉണ്ടായിരുന്നില്ല. കെ കരുണാകരനുമായി വ്യക്തിപരമായി വളരെ അടുപ്പമായിരുന്നു. എന്നോട് നായനാര്‍ സഖാവിന് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. നേരില്‍ കാണുമ്പോള്‍ വിശ്വനാഥന്‍ നായരുടെ മോനേ എന്നാണ് എന്നെ വിളിച്ചിരുന്നത്. എനിക്ക് വളരെയധികം ആദരവ് തോന്നിയിട്ടുള്ള രാഷ്‍ട്രീയ നേതാവാണ് പിണറായി വിജയന്‍. ഒരുപാട് അഗ്നിപരീക്ഷണങ്ങള്‍ അതിജീവിച്ച അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.