വരലക്ഷ്മിയുടെ വിവാഹ വാര്‍ത്തയും വിശാലുമായുള്ള ബന്ധവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അനീഷ അല്ല റെഡ്ഡി എന്ന പെണ്‍കുട്ടിയുമായി വിശാലിന്‍റെ വിവാഹം ഉറപ്പിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് അവസാനിച്ചു

ചെന്നൈ: തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യൂ എന്ന് പറയുമെന്ന് നടി വരലക്ഷ്മി.. താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരത്തിന്റെ ഹൃദയം കീഴടക്കിയ നടന്‍ ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടന്‍ പ്രഭാസിന്റെ പേരാണ് പറഞ്ഞത്. 

വരലക്ഷ്മിയുടെ വിവാഹ വാര്‍ത്തയും വിശാലുമായുള്ള ബന്ധവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അനീഷ അല്ല റെഡ്ഡി എന്ന പെണ്‍കുട്ടിയുമായി വിശാലിന്‍റെ വിവാഹം ഉറപ്പിച്ചതോടെ അഭ്യൂഹങ്ങള്‍ അവസാനിച്ചു. സിനിമയില്‍ നടിമാര്‍ക്ക് നായിക വേഷങ്ങള്‍ മാത്രമല്ല കട്ട വില്ലന്‍ വേഷങ്ങളും ഭദ്രമെന്ന് തെളിയിച്ച് മുന്നേറുന്ന നടിയാണ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാര്‍.

പ്രഭാസിന്റെ വിവാഹത്തെ സംബന്ധിച്ചും ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ പ്രഭാസ് സഹതാരം അനുഷ്‌ക ഷെട്ടിയെ വിവാഹം കഴിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തില്‍ അല്ലെന്നും സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നു.