മുംബൈ: പോണ്‍ രംഗത്ത് നിന്ന് വന്ന് ബോളിവുഡിലെ മിന്നും താരമായി മാറിയ സണ്ണി ലിയോണിന് ഒരു ഇരുണ്ട ഭൂതകാലമുണ്ട്. പോണ്‍ രംഗത്തേക്ക് വരുന്നതിന് മുന്‍പ് അവര്‍ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. അവിടെ നിരന്തര ചൂഷണത്തിന് ഇരയായിട്ടുണ്ട് സണ്ണി ലിയോണ്‍.
മോഡലിംഗ് രംഗത്ത് വരുമ്പോള്‍ തനിക്കാരും വലിയ പരിഗണന നല്‍കിയിരുന്നില്ലെന്ന് സണ്ണി ലിയോണ്‍ പറയുന്നു. മോഡലിംഗ് മേഖലയിലെ പലരും തന്നെ ചതിച്ചു. പലരും ശരീരം ആവോളം ആസ്വദിച്ചു. ഇങ്ങനെ മോഡലിംഗ് ചെയ്യുന്നതിനേക്കാള്‍ നല്ലത് നീലച്ചിത്രങ്ങളാണ് എന്ന് മനസിലാക്കിയാണ് പോണ്‍ മേഖലയിലേക്ക് മാറിയത്. നൂറിലേറെ പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അവിടെയും ഡിമാന്റില്ലാതായി. ഒരു പ്രമുഖ ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണിയുടെ വെളിപ്പെടുത്തലുകള്‍.
അങ്ങനെയിരിക്കെയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ആ ഫോണ്‍ കോള്‍ ലഭിച്ചതെന്ന് സണ്ണി ലിയോണ്‍ പറയുന്നു. ബോളിവുഡ് താരം പൂജ ഭട്ടിന്റേതായിരുന്നു ആ കോള്‍. പുതിയ ചിത്രത്തില്‍ നായികയാകാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പൂജയുടെ ഫോണ്‍ കോള്‍. മറ്റൊന്നും ആലോചിച്ചില്ല. ഉടന്‍ സമ്മതം മൂളി.
പൂജ ഭട്ട് സണ്ണി ലിയോണിനെ ബോംബെയിലേക്ക് ക്ഷണിച്ചു. ജിസം 2ലെ നായികാ വേഷം നല്‍കി. പിന്നീട് സണ്ണി ലിയോണിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഷാരുഖ് നായകനാകുന്ന റായീസില്‍ ഒരു ഗാനരംഗത്തില്‍ അഭിനയിക്കുന്നതിന് തന്നെ വിളിച്ചപ്പോള്‍ ദൈവത്തെ വിളിച്ചു കരഞ്ഞു. പൂജാ ഭട്ടിനെയും വിളിച്ചു. ആയിരം കടം വീട്ടിയാല്‍ തീരാത്ത മറ്റൊരു ജന്മമാണ് നിങ്ങള്‍ എനിക്ക് നല്‍കിയത്-സണ്ണി ലിയോണ്‍ പുജാ ഭട്ടിനോട് പറഞ്ഞു.
