ചാര്‍ളിയില്‍ നായികയാകേണ്ടിയിരുന്നത് ഞാന്‍, സംഭവിച്ചത്: മാധുരി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 9:16 AM IST
I will expose whatever I want Joseph actress Madhuri Braganza
Highlights

'എ നിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സാമൂഹിക സമത്വത്തിലും ബോഡി പോസിറ്റീവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു. ഒരു പുരുഷന് നെഞ്ചും കാണിച്ച് നടക്കാമെങ്കില്‍ ഒരു സ്ത്രീയ്ക്കും അങ്ങനെ നടന്നൂടാ..' എന്ന് തന്‍റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ തുറന്നടിച്ച താരമാണ് മാധുരി.

ചെന്നൈ: ജോജു ജോര്‍ജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിലെ നായികയാണ് മാധുരി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലിയില്‍ താനാണ് നായിക ആകേണ്ടിയിരുന്നതെന്നാണ് ഇപ്പോള്‍ പറയുന്നത്. -സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിലാണ് മാധുരി ഈ കാര്യം വെളിപ്പെടുത്തിയത്. .ഓഡിഷന്‍ വഴിയാണ് എന്നെ തിരഞ്ഞെടുത്തത്. പക്ഷേ മലയാളം ശരിയാകാത്തതിനാല്‍ ആ റോള്‍ പാര്‍വതിയിലേക്ക് പോയി. എന്റെ സമയമായിട്ടില്ല എന്ന് മാത്രമേ എനിക്ക് അപ്പോള്‍ തോന്നിയുള്ളൂ മാധുരി പറയുന്നു.

എന്നാല്‍ പിന്നീട് മാധുരി ചാര്‍ളിയുടെ നിര്‍മ്മാതാവ് ജോജുവിന്‍റെ നായികയായി വീണ്ടും ചിത്രത്തിലേക്ക് തിരിച്ചെത്തി. മുന്‍പ് 'എ നിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സാമൂഹിക സമത്വത്തിലും ബോഡി പോസിറ്റീവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു. ഒരു പുരുഷന് നെഞ്ചും കാണിച്ച് നടക്കാമെങ്കില്‍ ഒരു സ്ത്രീയ്ക്കും അങ്ങനെ നടന്നൂടാ..' എന്ന് തന്‍റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ തുറന്നടിച്ച താരമാണ് മാധുരി.

എന്നാല്‍ ജോസഫ് ഹിറ്റായതോടെ മാധുരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പലരും വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇത്തരം വിമര്‍ശനങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കുന്നുണ്ട് മാധുരി. ഞാന്‍ അറിയാതെ സംഭവിച്ച കാര്യമാണിത്. മോഡലിങ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങള്‍ എന്‍റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചു. അതുകണ്ട് എനിക്ക് ആയിരക്കണക്കിന് മോശം മെസേജുകളാണ് വന്നത്. അവ വായിച്ച തളര്‍ന്ന ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രതികരിക്കുകയായിരുന്നു ഞാന്‍. അത് ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല.

ആ ചിത്രങ്ങളൊന്നും ഞാന്‍ പോസ്റ്റ് ചെയ്തതല്ല. ഞരമ്പുരോഗികളായ ചിലര്‍ പ്രചരിപ്പിച്ചതാണ്. എന്‍റെ പേരുള്ള ഫെയ്ക്ക് പേജുകള്‍ ഉണ്ടാക്കി കൂടുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്‍റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഒരാളുടെ പോര്‍ട്ട്ഫോളിയോക്ക് വേണ്ടി ചെയ്തതാണത്. അത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആയില്ല. ഞാനും മനുഷ്യനല്ലേ- മാധുരി ചോദിക്കുന്നു. 
 

loader