ദില്ലി: സിനിമാസ്വാദകര്‍ക്ക് ആവേശമായി കിം കി ഡുക്ക് ചിത്രം ദ നെറ്റ് ഇന്ന് പ്രദര്‍ശനത്തിന് എത്തും. മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി സംവിധായിക വിധു വിന്‍സന്റിന്‍റെ മാന്‍ഹോളും, സ്മൃതി പരമ്പരയില്‍ കെ.എസ്.സേതുമാധവന്‍റെ ചിത്രങ്ങളും ഐവി ശശിയുടെ അവളുടെ രാവുകളും അടക്കം മേളയുടെ മൂന്നാം ദിനത്തില്‍ മലയാളി സാന്നിധ്യവും ശ്രദ്ധേയം.

ശുചീകരണത്തൊഴിലാളികളുടെ ജീവിതക്കഥ പറയുന്ന വിധുവിന്‍സന്‍റിന്‍റെ മാന്‍ഹോള്‍. ആദ്യമായാണ് മലയാളി വനിതയുടെ സിനിമ മത്സരവിഭാഗത്തില്‍ ഇടംപിടിക്കുന്നത്. സ്മൃതി പരമ്പരയിലും ഒരുപിടി മലയാളി ചിത്രങ്ങള്‍.കെഎസ് സേതുമാധവന്റെ മറുപ്പക്കം.ഐവി ശശിയുടെ അവളുടെ രാവുകള്‍.മൂന്നാം ദിനം മലയാള ചിത്രങ്ങള്‍ ഏറെ കേരള രാജ്യാന്തരയുടെ തന്നെ സൂപ്പര്‍സ്റ്റാറായ കിം കി ഡുക്കിന്‍റെ ദി നെറ്റും ഇന്നെത്തും.

തീവ്രലൈംഗീക രംഗങ്ങളിലൂടെ പ്രേക്ഷകര ഞെട്ടിക്കുന്ന കിം ശൈലിയില്‍ നിന്നും വ്യത്യസ്തമാണ് ദി നെറ്റ്.
കെന്‍ ലോച്ച് ചിത്രം ലാന്‍ഡ് ആന്‍ഡ് ഫ്രീഡം. പാബ്ലോ ലോറേയിന്‍റെ നെരൂദ. എഡ്വര്‍ഡ് റോയുയുടെ ഓര്‍ഡിനറി പീപ്പിള്‍ അടക്കം പ്രേക്ഷ പ്രശംസ പിടിച്ചുപറ്റിയ ഒരുപിടി ചിത്രങ്ങള്‍ മൂന്നാം ദിനം പ്രേക്ഷകര്ക്ക മുന്നിലെത്തും