മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഇളയരാജ. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു.

മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഇളയരാജ. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുനനതാണ് മോഷൻ പോസ്റ്റര്‍. ഗോകുല്‍ സുരേഷ്, ദീപക്ക് പറമ്പോല്‍, അനില്‍ നെടുമങ്ങാട്, ബേബി ആദ്ര, മാസ്റ്റര്‍ അഹിത്യന്‍, സിജി എസ് നായര്‍, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. സുദീപ് ടി ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാമദാസൻ.