ദില്ലി: സിനിമലോകത്തെ അഡ്ജസ്റ്റുമെന്‍റുകളെക്കുറിച്ച് തുറന്നു പറയുകയാണ് നടി ഇലിയാന. സെറ്റില്‍ എന്നെ ആരേലും ഫ്ളേര്‍ട്ട് ചെയ്യാന്‍ വരുമ്പോള്‍ നിന്നുകൊടുത്താലോ, ചിത്രത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ വീട്ടില്‍ ഡ്രിങ്ക്‌സ് കഴിക്കാന്‍ പോയിരുന്നെങ്കിലോ. ആ വ്യക്തിയുടെ കൂടെ എനിക്ക് ഇനിയും സിനിമ ചെയ്യാന്‍ കഴിയും. 

പക്ഷേ എനിക്ക് അതിന് താല്‍പ്പര്യമില്ല, ഞാനെന്തിനങ്ങനെ ചെയ്യണം? എനിക്ക് കഴിവുണ്ടെങ്കില്‍ സിനിമകള്‍ എന്നെ തേടി വരില്ലേ? ലണ്ടനില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഞാന്‍ മാനസികമായി തകര്‍ന്ന ഒരവസ്ഥയുണ്ടായിരുന്നു. എനിക്ക് ഒരു സിനിമ നഷ്ടമായി. 

ഒരാളുടെ കാമുകിയായാലേ സിനിമ ലഭിക്കുകയുള്ളൂ ഞാന്‍ അങ്ങനെയുള്ള ഒരാളല്ല. 11 വര്‍ഷത്തെ അഭിനയ അനുഭവം എനിക്കുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ ഒന്നിനും വേണ്ടി വിട്ടുവീഴ്ച ചെയ്യില്ല ഇലിയാന ഒരു അഭിമുഖത്തില്‍ പറയുന്നു.