ടോളിവുഡിലെ മുന്‍നിര നായികയാണ് ഇല്യാന. മുതിര്‍ന്ന സംവിധായകരുടെയും നായകരുടെയുമൊക്കെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ ചില പ്രവണതകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇല്യാന. സിനിമയില്‍ സ്‍ത്രീകളെ കാണുന്ന രീതിക്ക് എതിരെയാണ് ഇല്യാന രംഗത്ത് എത്തിയിരിക്കുന്നത്.

നായികയുടെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ എന്തിനാണ് വയറ് കാണിക്കാന്‍ പറയുന്നത് എന്നാണ് ഇല്യാന ചോദിക്കുന്നത്. അതേസമയം ഹിന്ദി സിനിമകളില്‍ ഇങ്ങനെയില്ലെന്നും ഇല്യാന പറയുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ ഇങ്ങനെയുള്ള രംഗങ്ങളെ ഞാന്‍ വിമര്‍ശിച്ചിരുന്നു. വയറിലേക്ക് ശംഖ് വീഴുന്നതും പുക്കള്‍ വച്ചിട്ടുള്ളതുമായി രംഗങ്ങളൊക്കെ ചെയ്‍തപ്പോള്‍ എന്തിനാണ് ആ രംഗം ഷൂട്ട് ചെയ്യുന്നത് എന്ന് ചെയ്യുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. വയറ് സുന്ദരമായതിനാലാണ് എന്നായിരുന്നു സംവിധായകരുടെ മറുപടി- ഇല്യാന പറഞ്ഞു.