മലയാളത്തിലെ ഹിറ്റ് മേക്കര്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ ജഗന്‍ ഷാജി കൈലാസും സംവിധായകനാകുന്നു. ഒരു മ്യൂസിക്കല്‍ വീഡിയോ ആണ് ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നത്. കാരി എന്നാണ് മ്യൂസിക്കല്‍ വീഡിയോയുടെ പേര്.
മ്യൂസിക് വീഡിയോയില്‍ അഹാന കൃഷ്‍ണകുമാര്‍ അഭിനയിക്കുന്നതു. പ്രമുഖ മ്യൂസിക് ബ്രാന്‍ഡായ മസാല കോഫി ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മ്യൂസിക് വീഡിയോയിലെ മറ്റ് അഭിനേതാക്കളെയും ഗായകരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ജഗന്‍ ഉടന്‍തന്നെ ഒരു മുഴുനീള സിനിമാ സംവിധായകനായി അരങ്ങേറുമെന്നും അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
