പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു. സെക്കന്‍ഡ് ഷോയിലൂടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന പുതിയ സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്.

അതേസമയം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന മറ്റൊരു സിനിമ പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്. ടിയാന്‍ എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാറാണ് ടിയാന്‍ സംവിധാനം ചെയ്യുന്നത്.

ഡബിള്‍ ബാരല്‍, അമര്‍ അക്ബര്‍ അന്തോണി, ക്ലാസ് മേറ്റ്സ് തുടങ്ങിയവയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും ഇതിനു മുമ്പ് ഒന്നിച്ച സിനിമകള്‍.