കൊച്ചി: അമ്മയുടെ ജനറല്‍ബോഡി യോഗത്തിന് ശേഷം താരങ്ങള്‍ മാധ്യമങ്ങളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് മാപ്പ് പറഞ്ഞു. താന്‍ അമ്മ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവയ്ക്കും എന്നത് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണെന്ന് ഇന്നസെന്‍റ് പറഞ്ഞു. 

അമ്മയുടെ പ്രവര്‍ത്തനങ്ങളും രൂപീകരണങ്ങളും വിവരിച്ചാണ് ഇന്നസെന്‍റ് വാര്‍ത്ത സമ്മേളനം തുടങ്ങിയത്. എന്നാല്‍ അമ്മ സംബന്ധിച്ച് ഇപ്പോള്‍ ചില ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. ഗണേഷ് കുമാറിന്‍റെ കത്ത് മനസികമായി പ്രയാസമുണ്ടാക്കിയെന്ന് പറഞ്ഞ ഇന്നസെന്‍റ്, ഗണേഷ് കത്തില്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ സത്യമുണ്ടെന്ന് സമ്മതിച്ചു. അമ്മ പിരിച്ച് വിടണമെന്ന് പറയേണ്ടിയിരുന്നില്ല,പക്ഷെ അമ്മ പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നത് സത്യമാണ്.

അമ്മയുടെ യോഗത്തില്‍ ഗണേഷിന്‍റെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. എന്നും രാവിലെ എഴുന്നേറ്റ് എല്ലാ അംഗങ്ങള്‍ക്കും ഒരു പോലെ സുരക്ഷ കൊടുക്കാന്‍ അമ്മയ്ക്ക് സാധിക്കില്ല. നടി ആക്രമിക്കപ്പെട്ട സമയത്ത് പ്രതികളെ പിടിക്കാന്‍ മുഖ്യമന്ത്രിയോടും ഡിജിപിയെയും വിളിച്ചിരുന്നുവെന്ന് ഇന്നസെന്‍റ് ആവര്‍ത്തിച്ചു. മറ്റ് രീതിയില്‍ കേസ് തിരിഞ്ഞ് പോകാതിരിക്കാനാണ് പരസ്യ പ്രതികരണം നടത്താതിരുന്നത്.

അമ്മയുടെ ജനറല്‍ബോഡി മീറ്റിംഗില്‍ ഉണ്ടായ സംഭവത്തില്‍ രണ്ടുപേര്‍ എഴുന്നേറ്റ് ആവേശം കയറി സംസാരിച്ചു, ഇത് മറ്റുള്ളവര്‍ക്ക് മോശം തോന്നാം. ഇത് കണ്ട് ചിലര്‍ കൂവി അതില്‍ ഇന്നസെന്‍റ് മാപ്പ് ചോദിച്ചു. അന്ന് അവരെ എനിക്ക് തടയാമായിരുന്നു. അതില്‍ മാപ്പ് ചോദിക്കുന്നു. അമ്മയുടെ കാര്യത്തില്‍ വരുമ്പോള്‍ ഞാന്‍ എംപിയല്ല, അത് പോലെ തന്നെയാണ് മറ്റ് ജനപ്രതിനിധികള്‍ക്കും ബാധകമാണ്. ഈ സംഭവത്തോടെ എന്‍റെ ഇമേജും മോശമായി. മാധ്യമങ്ങള്‍ പറയും പോലെ അല്ല ഞങ്ങള്‍ എന്നും ഇരകള്‍ക്ക് ഒപ്പമാണ്. വനിത അംഗങ്ങള്‍ എന്നും എക്സീക്യൂട്ടീവില്‍ എന്നും ഉണ്ട്, എന്നാല്‍ ഇവരൊന്നും കൃത്യമായി എത്തില്ലെന്നും ഇന്നസെന്‍റ് പറയുന്നു.

ദിലീപിനോട് ഞാന്‍ വ്യക്തമായി ചോദിച്ചു, 
എടാ ദിലീപേ എന്തെങ്കിലും ഉണ്ടോ?
ഇല്ല, ചേട്ട ഒന്നുമില്ലെന്നാണ.. ദിലീപ് ഉത്തരം നല്‍കിയത്

ഇത് ചോദിക്കേണ്ട ബാധ്യത എനിക്കുണ്ടാല്ല, നാളെ ഇത് തിരിഞ്ഞുവന്നാലോ. ഇത് തന്നെയാണ് ദിലീപ് മറ്റുള്ളവരോടും പറഞ്ഞത്. കേസിന്‍റെ കാര്യത്തില്‍ ഞങ്ങളല്ല തീരുമാനം എടുക്കുന്നത്. ഭയന്നിട്ട് ഒന്നു പറയാതിരുന്നിട്ടില്ല. അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടായാല്‍ അപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കും.

അമ്മ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും താന്‍ ഒഴിയില്ല. കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ഇവിടുത്തെ മാധ്യമങ്ങളാണെന്നും ഇന്നസെന്‍റ് പറഞ്ഞു.