അമ്മയുടെ പ്രസിഡന്റാവാന്‍ ഇനിയില്ലെന്ന് ഇന്നസെന്റ്

First Published 31, Mar 2018, 7:18 PM IST
Innocent to quit from AMMA president post
Highlights

തനിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ നിത്യവും എനിക്ക് സന്ദര്‍ശിക്കേണ്ടതുണ്ട്.

കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നൊഴിയുമെന്ന് ഇന്നസെന്റ് എംപി. ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി. തിരക്കുകളും ആരോഗ്യപരമായ കാരണങ്ങളും പരിഗണിച്ചാണ് സ്ഥാനമൊഴിയുന്നതെന്ന് ഇന്നസെന്റ് ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

തനിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ നിത്യവും എനിക്ക് സന്ദര്‍ശിക്കേണ്ടതുണ്ട്. എല്ലാം കൂടി കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ് അമ്മ പ്രസിഡന്റ്  സ്ഥാനത്തെത്താൻ ഒരിക്കലും കഷ്ടപ്പെട്ടിട്ടില്ല. തന്നെ കസേരയിൽ കൊണ്ടിരുത്തിയതാമെന്നും ഇന്നസെന്റ് പറഞ്ഞു.

കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി  അമ്മയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന ഇന്നസെന്റ് കാലാവധി പൂര്‍ത്തിയാകുന്ന ഈ ജൂണോടെയാകും സ്ഥാനമൊഴിയുക. 17 വര്‍ഷം തുടര്‍ച്ചായി പ്രസിഡന്റായതിന് ശേഷമാണ് ഇന്നസെന്റ് പടിയിറങ്ങാനൊരുങ്ങുന്നത്.

loader