മകള്‍ ആരാധ്യയുമൊത്തുളള ചിത്രം പങ്കുവച്ച് ഐശ്വര്യ റായ്
മകള് ആരാധ്യയുമൊത്തുളള കാന് ചലചിത്രമേളയ്ക്കിടയിലെ രസകരമായ നിമിഷം പങ്കുവച്ച ഐശ്വര്യ റായ്ക്ക് കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയില് ഏറ്റുവാങ്ങേണ്ടിവന്നത് ശകാര വര്ഷമാണ്. മകളുടെ ചുണ്ടില് ചുംബിച്ചുകൊണ്ടുളള ചിത്രം പങ്കുവച്ചതിനാണ് താരത്തെ 'സാധാചാര' പോസ്റ്റുകള്കൊണ്ട് സോഷ്യല് മീഡിയ എതിരേറ്റത്. എന്നാല് ഇതൊന്നും തന്നെ ബാധിക്കുകയേ ഇല്ലെന്ന് തെളിയിക്കുകയാണ് താരത്തിന്റെ പുതിയ ഇന്സ്റ്റഗ്രാം പോസ്റ്റ്.
അതിരില്ലാത്ത പ്രണയം എന്ന് വിശേഷിപ്പിച്ചാണ് മകളുമൊത്തുളള ചിത്രം ഐശ്വര്യ പങ്കുവച്ചത്. ''എന്റെ രാജകുമാരിയുടെ സന്തോഷം ആണ് എൻറെ ലോകം, എന്റെ ആരാധ്യ, എന്റെ ജീവിതം, അതിരുകളില്ലാത്ത പ്രണയം'' എന്നാണ് മകളുടെ ചുണ്ടില് ചുംബിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്ത് ഐശ്വര്യ കുറിച്ചത്. പാരിസിലെ ഡിസ്നിലാന്റില് നിന്നെടുത്ത ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്.
ഐശ്വര്യയുടെ ത്രസിപ്പിക്കുന്ന തിരുച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഏറ്റവും പുതിയ ചിത്രം ഫന്നേ ഖാനിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അതുല് മഞ്ജരേക്കറുടെ രാജ് കുമാര് റാവു, അനില് കപൂര് എന്നിവരാണ് ഐശ്വര്യയ്ക്കൊപ്പം ചിത്രത്തില് അണിനിരക്കുന്നത്.

