Asianet News MalayalamAsianet News Malayalam

നൃത്തവേദികളിലും പിരിയാതെ 'നായര്‍ സിസ്റ്റേഴ്സ്'

  • നൃത്തത്തിന് വേണ്ടി ജീവിക്കുന്ന രണ്ട് സഹോദരിമാര്‍. 
interview of dancer nair sisters

അനൂജ നാസറുദ്ദീന്‍

നൃത്തത്തിന് വേണ്ടി ജീവിക്കുന്ന രണ്ട് സഹോദരിമാര്‍. അതാണ്  നായര്‍ സിസ്റ്റേഴ്സ് എന്ന് അറിയപ്പെടുന്ന ധന്യ നായരും വീണ നായരും. ഏഷ്യാനെറ്റ് ന്യൂസിന്‍റെ സ്ത്രീശക്തി പുരസ്‌കാര വേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സ്‌പോര്‍ട്‌സ് ഹബില്‍ നൃത്തം പരിശീലിക്കുന്നതിന്‍റെ തിരക്കിലാണ് ഈ ഒറ്റപാലം സഹോദരിമാര്‍. 

​​

വേദിയിലും  ഒരുമിച്ച്...

വേദിയിലും ഞങ്ങള്‍ ഒരുമിച്ച് മാത്രമേ നൃത്തം ചെയ്യാറുളളൂ. കഴിഞ്ഞ മുപ്പത് വര്‍ഷമായി നൃത്തത്തിന് വേണ്ടി ജീവിക്കുന്നു‍. ഇപ്പോള്‍  ബംഗളുരില്‍ നൃത്ത അധ്യാപകരാണ്. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയാണ് ഞങ്ങള്‍ അഭ്യസിച്ചിട്ടുളളത്. ജനിച്ചത് ഒറ്റപാലത്ത് ആണെങ്കിലും പഠിച്ചതും വളര്‍ന്നതുമൊക്കെ ദുംബൈലും ബംഗളുരുവിലുമാണ്. അമ്മയാണ് നൃത്തം പഠിക്കാന്‍ പ്രോത്സാഹനം നല്‍കിയത്. 

​​

അംഗീകാരവും ബഹുമാനവും മാത്രം...

നര്‍ത്തകിമാര്‍ എന്ന നിലയില്‍ ജീവതത്തില്‍ എന്നും അഭിമാനിക്കുന്നു. നൃത്തകിമാര്‍ എന്ന് പറയുമ്പോള്‍ എല്ലായിടത്തുനിന്നും അംഗീകാരവും ബഹുമാനവും മാത്രമേ ലഭിച്ചിട്ടുളളൂ.

വീട്ടില്‍ വേര്‍‌തിരിവില്ല... 

വീട്ടില്‍ സ്ത്രീ- പുരുഷ വേര്‍തിരിവ് കാണിക്കാറില്ല. ഞങ്ങള്‍ക്ക് ഒരു അനുജന്‍ കൂടിയുണ്ട്. അവന് വേറെ റൂള്‍സ് ഞങ്ങള്‍ക്ക് വെറെ റൂള്‍‌സ് എന്ന വേര്‍തിരിവില്ല. ഞങ്ങള്‍ക്ക് ബാധകമായ എന്തും അമ്മയും അച്ഛനും അവനും ബാധകമാണെന്നേ പറയാറൂളളൂ. വൈകിട്ട് വൈകി പുറത്തുപോകാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഉളളതുപോലെ തന്നെ അവനും അത് ബാധകമാണ്.  

​​

സ്വാധീനിച്ച സ്ത്രീ... 

അമ്മ തന്നെയാണ് ഞങ്ങളെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സ്ത്രീ. വളരെ ശാന്തയാണ് അമ്മ. പിന്നെ ഞങ്ങളുടെ ഗുരുക്കന്‍മാരും ഞങ്ങളെ സ്വാധീനീച്ച സ്ത്രീകളാണ്.  
 

 

സ്ത്രീശക്തി പുരസ്‌കാരത്തെക്കുറിച്ച്... 

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഈ ഒരു പുരസ്കാരം സ്ത്രീകളെ അംഗീകരിക്കലാണ്. അധികം ആളുകള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത കരുത്തുറ്റ സ്ത്രീകളെ തെരഞ്ഞടുത്തതില്‍ ഒരുപാട് സന്തോഷം. 

 

ഫോട്ടോ: മില്‍ട്ടന്‍, രാജീവ്
 
 


 

Follow Us:
Download App:
  • android
  • ios