ടോവിനോ തോമസും ശ്രീനിവാസനും നായകന്‍മാരാവുന്ന ലാല്‍ ജോസ് സിനിമ സെപ്തംബറില്‍ തുടങ്ങാനിരിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ നടന്നു. വണ്‍ലൈന്‍ പൂര്‍ത്തിയായി. ശ്രീനിവാസന്‍ തിരക്കഥയെഴുത്ത് ആരംഭിച്ചു. ശ്രീനിവാസന്‍ -ലാല്‍ ജോസ് പടം വരുന്നത് വലിയ വാര്‍ത്തയായതിനിടെയായിരുന്നു ആ ചതി. ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി ലാല്‍ ജോസുമായി സുജിത് ചന്ദ്രന്‍ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ലാല്‍ജോസ് ആ ചതിയെക്കുറിച്ച് വിശദീകരിച്ചത്. ആ സിനിമയെങ്ങാന്‍ തുടങ്ങിയെങ്കില്‍, ആളുകള്‍ പിച്ചിക്കീറിയേനെ എന്നും ലാല്‍ ജോസ് പറയുന്നു. 


അഭിമുഖ വീഡിയോയുടെ 12.12 മിനിറ്റു മുതല്‍ ആ കഥ കേള്‍ക്കാം...