തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം രംഗത്ത്. ആരോപിക്കപ്പെടുന്നതുപോലെ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി കടുത്ത ശിക്ഷ തന്നെ കിട്ടട്ടെ. മറിച്ചാണ് സത്യമെങ്കില്‍ ഇപ്പോള്‍ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് മാപ്പു തരില്ല. തന്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ഇക്ബാലിന്റെ പ്രതികരണം. 

അന്വേഷണവും തെളിവു ശേഖരണവും മുന്നോട്ട് പോയിട്ടും ജാമ്യം അനുവദിക്കാത്തതും ദിലീപിനെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പള്‍സര്‍ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുള്‍ ഇസ്ലാമോ അല്ല മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച സഹോദരനോ , മകനോ, സുഹൃത്തോ ആയ കലാകാരനാണ്. ആ സ്വീകര്യതയെയാണ് വിറ്റുതിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 ദിലീപ് ജയിലിലായതിനെ തുടര്‍ന്ന് ഒട്ടേറെപേര്‍ പിന്തുണയുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് സുരേഷ് കുമാറും ദിലീപിന് പിന്തുണയുമായി എത്തി. ദിലീപ് സഹോദര തുല്യനാണെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ രൂപം