സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും ഉദയകൃഷ്ണനും നിര്‍മ്മിക്കുന്ന ചിത്രമായ ഇരയുടെ പൂജ നടന്നു. വൈശാഖിന്‍റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ നവീണ്‍ ജോണ്‍ ആണ്. ഉണ്ണിമുകുന്ദനാണ് നായകന്‍.

സിനിമയില്‍ മലയാളത്തിന്‍റെ സൂപ്പര്‍താരത്തിന്‍റെ ജീവിതമാണ് പ്രമേയമാക്കുന്നതെന്നാണ് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന വിവരം
. 
ഗോകുല്‍ സുരേഷും നായക കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മിയ, ലെന, നിരഞ്ജന, നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്‍റെ സംഗീതം ഗോപീസുന്ദറാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍, ചിത്ര സംയോജനം ജോണ്‍കുട്ടിയാണ്.

