ചെന്നൈ: നായകന്മാരേക്കാളോ അല്ലെങ്കില്‍ അവര്‍ക്കൊപ്പമോ സ്ഥാനമുള്ള നായികയാണ് നയന്‍താര. നയന്‍താരയുടെ നായകനാകുക എന്നത് പല താരങ്ങളുടെയും സ്വപ്നവുമാണ്. പ്രേക്ഷകര്‍ കാത്തിരുന്ന നയന്‍സ് ചിത്രമാണ് വേലൈക്കാരന്‍. ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വേലൈക്കാരന്‍ .പ്രണയാതുരമായ ദൃശ്യങ്ങളുമായി നയന്‍താരയുടെ വേലൈക്കാരനിലെ ആദ്യ ഗാനം പുറത്തിറങ്ങി.
പാട്ടിനെ ആരാധകര്‍ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു. ഒറ്റ രാത്രികൊണ്ട് 11 ലക്ഷം പേരാണ് ഗാനം കണ്ടത്. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ഇരൈവ എന്ന ഗാനമാണിത്. മനോഹരമായ ഈണവും ദൃശ്യങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തിയതില്‍ അത്ഭുതമില്ല. അനിരുദ്ധ് രവിചന്ദറും ജോണിത ഗാന്ധിയും ചേര്‍ന്ന് പാടുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.
