ഉമാദേവിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയുടെ സംഗീതം. ചിന്മയി ശ്രീപാദയും പ്രദീപ് കുമാറും ചേര്‍ന്ന് പാടിയിരിക്കുന്നു. 

96 എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ വലിയൊരു ബ്രേക്ക് ലഭിച്ചയാള്‍ മലയാളി സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയാണ്. തൈക്കൂടം ബ്രിഡ്‍ജിലൂടെ മലയാളികള്‍ക്ക് ചിരപരിചിതനായ ഗോവിന്ദ് മേനോന്‍ ഒരു തമിഴ് ചിത്രത്തിന് സംഗീതം പകരുന്നത് ആദ്യമല്ലെങ്കിലും പാട്ടുകള്‍ അവിടെ ഇത്രയും ജനപ്രീതി നേടുന്നത് ആദ്യമാണ്. സിനിമ പോലെ തരംഗമായി 96ലെ പാട്ടുകളും. അതില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഒരു ഗാനത്തിന്‍റെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ഇരവിങ്ക തീവായ് എന്ന് തുടങ്ങുന്ന പാട്ടിന്‍റെ വീഡിയോ ആണ് പുറത്തെത്തിയത്.

ഉമാദേവിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയുടെ സംഗീതം. ചിന്മയി ശ്രീപാദയും പ്രദീപ് കുമാറും ചേര്‍ന്ന് പാടിയിരിക്കുന്നു.