തന്റെ രോഗം വെളിപ്പെടുത്തി ബോളിവുഡ് താരം ഇര്‍ഫാര്‍ ഖാന്‍ റൂമറുകള്‍ പ്രചരിപ്പിക്കരുതെന്ന് ഇര്‍ഫാന്‍ ഖാന്‍
തനിക്ക് ന്യൂറോ എൻഡോക്രെയിൻ ട്യൂമറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ഇര്ഫാര് ഖാന്. നേരത്തെ തനിക്ക് അപൂര്വ രോഗമുണ്ടെന്ന് ഇര്ഫാന് ഖാന് വ്യക്തമാക്കിയിരുന്നു . ഇത് സംബന്ധിച്ച വിശദവിവരങ്ങള് 15 ദിവസത്തിനകം പുറത്തുവിടുമെന്ന് ഇര്ഫാന് ഖാന് ട്വീറ്റ് ചെയ്തിരുന്നു. എന്നാല് ഇത് സംബന്ധിച്ച് റൂമറുകള് പ്രചരിപ്പിക്കരുതെന്ന് ഇര്ഫാന് ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തില് കുടുംബവും സുഹൃത്തുക്കളും തന്നോടൊപ്പമുണ്ടെന്നും താരം പറയുന്നു.
മഞ്ഞപ്പിത്തമായതിനാല് വിശാല് ഭരദ്വാജിന്റെ ചിത്രം ഇര്ഫാന് നേരത്തെ ഉപേക്ഷിച്ചിരുന്നു. എന്നാല് മഞ്ഞപിത്തമല്ല പ്രശ്നമെന്നാണ് ഇപ്പോഴത്തെ ട്വീറ്റ് പുറത്ത് വരുന്നത്. പൊളിറ്റിക്കല് സറ്റയര് സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ബ്ലാക്ക്മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.
ഇര്ഫാന് ഖാന് ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള് ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര് ടീം പ്രസ്താവനയില് അറിയിച്ചു. ആമസോണ് പ്രൈമിന്റെ വീഡിയോ സീരീസാണ് ദ് മിനിസ്ട്രി. അതിന് ശേഷം വിശാല് ഭരദ്വാജ് ചിത്രത്തിലാണ് ഇര്ഫാന് അഭിനയിക്കാനിരിക്കുന്നത്. അതിന് ശേഷമാണ് ഹിന്ദി മീഡിയം 2 ഷൂട്ടിംഗ്.
