ദുല്‍ഖര്‍ തുറന്നുവിട്ടു മാസ് ലുക്കിലുള്ള പ്രണവിനെ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ടീസർ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Dec 2018, 5:55 PM IST
Irupathiyonnaam Noottaandu Official Teaser
Highlights

ആക്‌ഷന്‍ മേമ്പോടിയോടെ എത്തുന്ന പ്രണയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്

കൊച്ചി: രാമലീല എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മാസ് ലുക്കിലാണ് പ്രണവ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ‘എന്‍റെ ബേബി ബ്രൊ പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസർ സന്തോഷത്തോടും സ്നേഹത്തോടും കൂടി ഞാൻ റിലീസ് ചെയ്യുന്നു. ഈ ചിത്രവും അവന്റെ പുതിയൊരു പൊൻതൂവലായി മാറട്ടെ’ എന്നാണ് ടീസര്‍ പങ്കുവച്ച് ദുല്‍ഖര്‍ പറയുന്നത്.

ആക്‌ഷന്‍ മേമ്പോടിയോടെ എത്തുന്ന പ്രണയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം വൻമുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. പീറ്റർ ഹെയ്‍ന്‍ ആക്​ഷൻ കൈകാര്യം ചെയ്യുന്നത്.

മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. 

loader