മുംബൈ: ബോളിവുഡില്‍ ഈ വര്‍ഷം ഒരു കൂട്ടം ചിത്രങ്ങള്‍ കയ്യിലുള്ള നടിയാണ് സോനം കപൂര്‍. ആക്ഷയ് കുമാര്‍ നായകനായി ആര്‍.ബല്‍കി സംവിധാനം ചെയ്യുന്ന പാഡ്മാന്‍ ആണ് അടുത്ത് തന്നെ ഇറങ്ങാന്‍ ഇരിക്കുന്ന ചിത്രം. അതിനിടയില്‍ അനില്‍ കപൂറിന്‍റെ മകളുടെ വിവാഹ വാര്‍ത്തകളും സജീവമാണ്.
കാമുകന്‍ ആനന്ദ് അഹൂജയുമായി സോനത്തിന്‍റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് വാര്‍ത്ത. എന്നാല്‍ ഇതിനെക്കുറിച്ച് മിഡ് ഡേയുടെ അഭിമുഖത്തില്‍ സോനം നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. എപ്പോഴാണ് വിവാഹം എന്ന് ചോദിച്ചതിന് സോനം നല്‍കിയ മറുപടി ഇതാണ്.
എന്തിനാണ് നിങ്ങള്‍ നടിമാരോട് കൂടുതല്‍ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിക്കുന്നത്, നടന്മാരോട് അത് ചോദിക്കാറില്ലല്ലോ. രണ്‍വീര്‍ കപൂറിനോടൊ, രണ്‍ബീര്‍ സിംഗിനോടൊ എപ്പോള്‍ വിവാഹം കഴിക്കുമെന്ന് ആരും ചോദിക്കുന്നില്ലല്ലോ?, സോനം ചോദിക്കുന്നു.
എന്‍റെ ജീവിതത്തിലെ വിഷയങ്ങള്‍ ആര്‍ക്കും അറിയാം, അല്ലെങ്കില്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ വിവാഹം മറ്റൊരു വ്യക്തി കൂടി ഉള്‍പ്പെട്ട വിഷയമാണ് അദ്ദേഹത്തിന്‍റെ സ്വകാര്യത ഞാന്‍ മാനിക്കണം സോനം പറയുന്നു.
