ദില്ലി സ്വദേശിയായ ഭാരതി മൽഹോത്രയെ രൺബീര്‍ കപൂര്‍ ജീവിത സഖിയാക്കുമെന്ന് റിപ്പോര്‍ട്ട്. ഭാരതിയും രണ്‍ബീറും കടുത്തപ്രണയത്തിലാണെന്നും ഇരുവരും ഒന്നിച്ച് യാത്രകൾ നടത്തിയിട്ടുണ്ടെന്നാണ് ബി ടൗണിലെ പുതിയ വാര്‍ത്തകള്‍.രൺബീറിന്‍റെ സഹോദരി റിദിമയുടെ സുഹൃത്ത് ആണ് ഭാരതി.
ജഗ്ഗാ ജാസൂസിന്‍റെ ലൊക്കേഷനായ മൊറോക്കോയിൽ രൺബീറിനെ കാണാൻ വേണ്ടി മാത്രം ഭാരതി എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ജഗ്ഗാ ജാസൂസില്‍ രൺബീറിന്‍റെ നായികയായി അഭിനയിക്കുന്നത് മുൻകാമുകിയായ കത്രീന കൈഫാണ്.
