'ഇതിലും മികച്ച ചിത്രം ഉടന്‍ പ്രതീക്ഷിക്കാം': ആരാധകരെ ഞെട്ടിച്ച് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി
കൊച്ചി: നടന് ജഗതി ശ്രീകുമാറിന്റെ മകള് ശ്രീലക്ഷ്മിയാണ് ഇസ്റ്റഗ്രമില് ഇപ്പോള് താരം. കാരണം മറ്റൊന്നുമല്ല, ആറ് മാസം കൊണ്ട് ശരീരഭാരം 15 കിലോയോളം കുറച്ച് സുന്ദരിയാതാണ് കാര്യം. നടിയും നര്ത്തകിയും ടിവി അവതാരകയുമൊക്കെയാണ് കക്ഷിയെങ്കിലും ശരീഭാരം കൂടി ശരീര സൗന്ദര്യം നഷ്ടപ്പെട്ടുവെന്ന സങ്കടത്തിലായിരുന്നു.
തടിച്ച ശരീരം തനിക്ക് തന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് കണ്ടപ്പോഴാണ് ശ്രീലക്ഷ്മി കഠിനമായ ഡയറ്റും വ്യായമവും ചെയ്ത് ശരീര ഭാരം കുറച്ചത്. ആറ് മാസത്തെ ചിട്ടയായ വ്യായാമവും ഡയറ്റും മൂലം ഞെട്ടിക്കുന്ന മാറ്റമാണ് ശ്രീദേവിയിലുണ്ടാക്കിയിരിക്കുന്നത്.
ഇത് സംബന്ധിച്ച ഫോട്ടോ ശ്രീദേവി തന്നെയാണ് ഇന്സ്റ്റഗ്രമില് പങ്കുവച്ചത് ഇതിലും മികച്ച ചിത്രം അടുത്തു തന്നെ പ്രതീക്ഷിക്കാമെന്ന കുറിപ്പോടെയായിരുന്ന ചിത്രം പോസ്റ്റ് ചെയ്തത്. തടിച്ച് കോലംകെട്ടു നില്ക്കുന്ന പഴയ ചിത്രവും ഡയറ്റിന് ശേഷം ശരീരഭാരം കുറച്ച് സുന്ദരിയായ ചിത്രവുമാണ് ശ്രീലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.
