തെന്നിന്ത്യന്‍ താരം നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും ആഗ്രഹിക്കാറുണ്ട്. വിഘ്‌നേഷ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍ താര വിജയ് സേതുപതി ജോഡികളായെത്തിയത്. എന്നാല്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ടല്ല ആ ചിത്രത്തില്‍ വേഷമിട്ടതെന്ന് വിജയ് സേതുപതി പറഞ്ഞു.

 ഇത്തവണ ഏത് നടിക്കൊപ്പം അഭിനയിക്കാനാണ് താല്‍പര്യമെന്ന് പത്രസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വിജയ് സേതുപതിയോട് ചോദിച്ചു. ഇതിന് മറുപടിയായാണ് തന്‍റെ അഗ്രഹം കൊണ്ടല്ല നയന്‍താരയോടൊപ്പം അഭിനയിച്ചതെന്ന് താരം പറഞ്ഞു.

സിനിമയില്‍ നായിക തീരുമാനിക്കുന്നത് സംവിധായകനാണ്. നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ മുന്‍പേ തന്നെ നായികയെ തീരുമാനിച്ചിരുന്നു. നയന്‍താര ആ സിനിമയില്‍ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് താന്‍ ചേര്‍ന്നതെന്നും വിജയ് സേതുപതി പറഞ്ഞു.