കാമുകി ഗര്‍ഭിണി ആയപ്പോഴാണ് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനായതെന്ന് ആക്ഷന്‍ കിംഗ് ജാക്കി ചാന്റെ വെളിപ്പെടുത്തല്‍. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

വിവാഹം കഴിക്കണമെന്ന ആലോചനയേ ഇല്ലായിരുന്നു. പക്ഷേ കാമുകി ഗര്‍ഭിണി ആയതോടെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനായെന്ന് ആക്ഷന്‍ താരം വെളിപ്പെടുത്തി. വിവാഹം കഴിക്കണമെന്ന് ചിന്ത പോലും ഇല്ലാത്ത സമയത്താണ് തന്റെ കാമുകി ജോണ്‍ ലിന്‍ ഗര്‍ഭിണിയായത്. 

1982 ല്‍ ലോസ് ആഞ്ജലീസില്‍ വെച്ചാണ് ജാക്കി ചാന്‍ ലിന്നിനെ തന്റെ ജീവിതസഖിയാക്കിയത്. എന്നാല്‍ വിവാഹത്തിനുശേഷം ജാക്കിചാന് നിരവധി കാമുകിമാര്‍ ഉണ്ടായിരുന്നു. ലിന്നുമായുള്ള ബന്ധത്തില്‍ ജയ്‌സി ചാന്‍ എന്ന മകനുണ്ട്.

വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തിനുശേഷം, മിസ് ഏഷ്യ പട്ടം നേടിയ എലൈന്‍ എന്‍ജിയുമായുള്ള ജാക്കി ചാന്റെ ബന്ധം വന്‍ വാര്‍ത്തയായിരുന്നു. ഈ ബന്ധത്തില്‍ എറ്റ എന്‍ജി എന്ന മകള്‍ ജനിക്കുകയും ചെയ്തു. ആ ബന്ധത്തില്‍  മകള്‍ ഉണ്ടായതോടെ എലൈനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയും മകളുടെ സംരക്ഷണം എലൈന്‍ ഏറ്റെടുത്തതായും ജാക്കി ചാന്‍ വെളിപ്പെടുത്തി.