മുന്‍ ജെയിംസ് ബോണ്ട് താരം പിയേഴ്സ് ബ്രോസ്നന്‍ പാന്‍ മസാലയുടെ പരസ്യത്തില്‍. ഒരു ഇന്ത്യന്‍ കമ്പനിയുടെ പാന്‍ മസാലയുടെ പരസ്യത്തിലാണ് പിയേഴ്സ് ബ്രോസ്‍നന്‍ അഭിനയിച്ചിരിക്കുന്നത്. പിയേഴ്സ് ബ്രോസ്നന്റെ നടപടി സോഷ്യല്‍ മീഡിയയിലടക്കം വന്‍ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്.

നരച്ച താടിയിലുള്ള ലുക്കിലാണ് പിയേഴ്സ് ബ്രോസ്നന്‍ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. ബോണ്ട് ചിത്രങ്ങളിലേതു പോലെ വില്ലന്‍മാരെ അടിക്കുന്നതും സുന്ദരിമാരെ രക്ഷിക്കുന്നതുമാണ് പരസ്യത്തിലുമുള്ളത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പാന്‍മസാല, പുകയില ഉല്‍പ്പന്നങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ദില്ലി സര്‍ക്കാര്‍ ബോളിവുഡ് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
