'കണ്ണോടു മെല്ലെ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോയ് തമലം ആണ്. ഹരിശങ്കര്‍ കെ എസും രാജലക്ഷ്മിയും പാടിയിരിക്കുന്നു.

ഫാസ്റ്റ് നമ്പരുകളാണ് ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകന് ജനപ്രീതി നേടിക്കൊടുത്തതെങ്കിലും മെലഡികളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 4 ദി പീപ്പിളിന് പിന്നാലെയെത്തിയ ഡിസംബര്‍ എന്ന ചിത്രത്തിലെ ഗാനമടക്കം ഉദാഹരണങ്ങള്‍. തമിഴിലും തെലുങ്കിലുമൊക്കെ പാട്ടുകള്‍ ചെയ്തിട്ടുള്ള അദ്ദേഹത്തിന് ഇപ്പോള്‍ കന്നഡയിലാണ് ഏറെ തിരക്ക്. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രമാണ് ജീവിതം ഒരു മുഖംമൂടി. ചിത്രത്തിലെ വീഡിയോ സോങ് പുറത്തെത്തി.

'കണ്ണോടു മെല്ലെ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോയ് തമലം ആണ്. ഹരിശങ്കര്‍ കെ എസും രാജലക്ഷ്മിയും പാടിയിരിക്കുന്നു. വി എസ് അഭിലാഷ് തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബൈജു ബ്രൈറ്റ് ആണ്. ജാസി ഗിഫ്റ്റിനൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ചിത്രത്തിന് സംഗീതം പകരുന്നുണ്ട്. നഹൂം അബ്രഹാം, ഷെറോണ്‍ റോയ് ഗോമസ് എന്നിവരാണ് അവര്‍.