ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് കാവല്‍മാലാഖ. വിനീത് ശ്രീനിവാസന്‍ നായകനായ 'ഒരു സെക്കന്റ്ക്ലാസ്സ് യാത്ര'യില്‍ സഹസംവിധായകനായിരുന്ന ജെക്‌സണ്‍ ആന്റണിയാണ് സംവിധായകന്‍.

അതേസമയം ജയറാം ഒരു തെലുങ്കു ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഭഗ്മതി എന്ന ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നത്. ചിത്രത്തില്‍ ആശാ ശരത്തും അഭിനയിക്കുന്നുണ്ട്. ഭഗ്‍മതി സംവിധാനം ചെയ്യുന്നത് ജി അശോകനാണ്. അനുഷ്‍കാ ഷെട്ടിയാണ് ചിത്രത്തിലെ നായിക.