ബാഹുബലിയിലൂടെ ശ്രദ്ധേയനായ പ്രഭാസിന്റെ വില്ലനായി ജയറാം അഭിനയിക്കുന്നു. ‘ഭഗ്‌മതി’ എന്ന തെലുങ്കു ചിത്രത്തില്‍ മൊട്ടയടിച്ച ഗെറ്റപ്പിലാണ് ജയറാം അഭിനയിക്കുന്നത്. ചിത്രത്തില്‍ ആശാ ശരതും അഭിനയിക്കുന്നുണ്ട്.
ബാഹുബലിക്ക് ശേഷം പ്രഭാസും അനുഷ്കയും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുള്ള ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ഭഗ്‌മതിയെ അവതരിപ്പിക്കുന്നത് അനുഷ്ക ഷെട്ടിയാണ്. ജി അശോക് സംവിധാനം ചെയ്യുന്ന സിനിമ ഒരു ത്രില്ലറായിരിക്കും. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.