കൊച്ചി: തെരുവുനായ ശല്യത്തിനെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ നാട്ടിലെ ചെറുപ്പക്കാർ തീരുമാനമുണ്ടാക്കുമെന്ന് നടൻ ജയസൂര്യ. 'പട്ടി ണി' എന്ന തലക്കെട്ടിൽ ഫെയ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജയസൂര്യ നിലപാടു വ്യക്തമാക്കുന്നത്. നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവു വരുമ്പോൾ ആളുകൾ നിയമം നോക്കിയെന്ന് വരില്ല. പട്ടിക്കാണോ കുട്ടിക്കാണോ വിലയെന്നും നടൻ ചോദിക്കുന്നു.