ജയസൂര്യ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയുടെ പേര് ഹോം എന്നാണ്. അച്ഛനായും മകനായും സ്ക്രീനിലെത്തും ജയസൂര്യ.

മികച്ച തീയേറ്റര്‍ വിജയം നേടിയ ആട്-2ന് ശേഷം വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ജയസൂര്യയെ നായകനാക്കി സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഫ്രൈഡേ ഫിലിം ഹൗസ് തന്നെ നിര്‍മ്മിച്ച് 2013ല്‍ പുറത്തെത്തിയ ഫിലിപ്സ് ആന്‍റ് മങ്കിപെന്നിന്‍റെ സംവിധായകരില്‍ ഒരാളായ റോജിന്‍ തോമസ് ആണ് പുതിയ ജയസൂര്യ ചിത്രം ഒരുക്കുന്നത്.

ജയസൂര്യ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയുടെ പേര് ഹോം എന്നാണ്. അച്ഛനായും മകനായും സ്ക്രീനിലെത്തും ജയസൂര്യ. നര്‍മ്മത്തിന് പ്രാധാന്യമുള്ള കുടുംബചിത്രമെന്നാണ് സൂചന. രാഹുല്‍ സുബ്രഹ്മണ്യം സംഗീതം. നീല്‍ ഡി കുഞ്ഞ ക്യാമറ. 

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോ ആന്‍റ് ദി ബോ ആണ് റോജിന്‍ തോമസിന്‍റെ കഴിഞ്ഞ ചിത്രം.