ആദി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ബോളിവുഡ് അരങ്ങേറ്റം പ്രഖ്യാപിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. ഇമ്രാന്‍ ഹാഷ്മിയാണ് ജീത്തുവിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ നായകന്‍. ഇമ്രാന്‍ ഹാഷ്മിയ്‌ക്കൊപ്പം റിഷി കപൂറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നും ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും ഒരു അഭിമുഖത്തില്‍ ജീത്തു പറഞ്ഞു.
ജീത്തുവിന്റെ ദൃശ്യം പാപാനാശം എന്നീ സിനിമകള്‍ തമിഴ് ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലും ഒരുക്കിയിരുന്നു. കമലഹാസനെ കേന്ദ്രകഥാപാത്രമാക്കി ദൃശ്യത്തിന്‍രെ തമിഴ് പതിപ്പ് ഒരുക്കിയത് ജീത്തു ജോസഫ് തന്നെയാണ്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് സിനിമകളിലൊന്നായിരുന്നു ദൃശ്യം.
ബോളിവുഡില്‍ അഡയ് ദേവ്ഗണ്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്്. ഒപ്പം ഒരു യുവനടനെ വച്ചും പുതിയ ചിത്രത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ്. ചിത്രം പ്രതികരണം തേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
