സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ജീത്തുിജോസഫ് ബോളിവുഡിലേക്ക്. ആദിയുടെ വിജയത്തിന് ശേഷമാണ് ജീത്തു ജോസഫ് പുതിയ ചിത്രത്തിലേക്ക് കടക്കുന്നത്. ഇമ്രാന്‍ ഹഷ്മിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ചിത്രീകരണം ഏപ്രില്‍ ആരംഭിക്കുമെന്ന് ജീത്തു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഋഷി കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദൃശ്യം കണ്ടിട്ടാണ് ബോളുവുഡിലേക്ക് ക്ഷണം വന്നതെന്ന് സംവിധായകന്‍ പറയുന്നു. ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഇത്. ചിത്രത്തിന്റെ അവകാശങ്ങള്‍ നിര്‍മാതാക്കള്‍ വാങ്ങിയ ശേഷമാണ് ജീത്തുവിനെ സമീപിക്കുന്നത്. ത്രില്ലറുകള്‍ ചെയ്ത് കൈയ്യടി നേടിയ ജീത്തു ജോസഫില്‍ നിര്‍മാതാക്കള്‍ പൂര്‍ണ പ്രതീക്ഷയര്‍പ്പിക്കുന്നു.