പ്രണവ് മോഹന്‍ലല്‍ നായകനായി എത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലാണ് പ്രധാന കഥാപാത്രമായി പ്രണവ് എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.
ആദി ഒരു സാധാരണ തരത്തിലുള്ള ആക്ഷന്‍ ചിത്രമല്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് പറയുന്നത്. തമിഴ്, ഹിന്ദി ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ പ്രതീക്ഷിച്ചു പോകുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. ആദി അത്തരത്തിലുള്ള ഒരു സിനിമയല്ല. കുറച്ച് ആക്ഷന്‍ രംഗങ്ങളുള്ള ഒരു റിയലിസ്റ്റിക് സിനിമയായിരിക്കും.
അതിസാഹസികമായി രംഗങ്ങള്‍ പ്രണവ് ഒറ്റയ്ക്കാണ് ചെയ്തത്. ചിത്രത്തിന് വേണ്ടി പാര്‍ക്കര്‍ ഉപയോഗിക്കണമെന്നായിരുന്നു. അത് അഭിനയിക്കാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു ഡ്യൂപ്പിനെ ഏര്‍പ്പാടാക്കിയിരുന്നു. പക്ഷേ പ്രണവ് അത് സമ്മതിച്ചില്ല.
തനിയെ ചെയ്യാെമെന്നു പറഞ്ഞു. പ്രണവ് അത് നന്നായി ചെയ്തു. എല്ലാവരും അയാളുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിച്ചുവെന്നും ജീത്തു ജോസഫ് പറഞ്ഞു. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ജീത്തു ജോസഫ് ലൈഫ് ഓഫ് ജോസൂട്ടിയില്‍ പ്രണവ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
